തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് മത്സരത്തിന് വേദിയാവാൻ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരമാണ് സ്റ്റേഡിയ്തിൽ നടക്കുക. നവംബർ 26 ന് വൈകീട്ട് ഏഴ് മണിക്ക് മത്സരം ആരംഭിക്കും. അഞ്ചുമത്സരങ്ങളാണ് പരമ്പരയിലുള്ളത്.
2023-2024 സീസണിലെ ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ ഫിക്സ്ചര്‍ ബി.സി.സി.ഐ. പുറത്തുവിട്ടു. അഞ്ച് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും എട്ട് ട്വന്റി 20 മത്സരങ്ങളുമാണ് ഈ സിസണിലുള്ളത്. സെപ്റ്റംബറിലാണ് ഇന്ത്യയില്‍ ഓസ്ട്രേലിയ പര്യടനത്തിനെത്തുന്നത്. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും പരമ്പരയിലുണ്ട്.
ഏകദിനമത്സരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ 27 വരെ നടക്കും. 22 ന് മൊഹാലിയിലും 24 ന് ഇന്ദോറിലും 27 ന് രാജ്കോട്ടിലുമാണ് ഏകദിന മത്സരങ്ങള്‍ നടക്കുന്നത്. ട്വന്റി 20 പരമ്പര ലോകകപ്പിനുശേഷം നവംബര്‍ 23 ന് ആരംഭിക്കും. തിരുവനന്തപുരത്തെക്കുടാതെ വിശാഖപട്ടണം, ഗുവാഹാട്ടി, നാഗ്പുര്‍, ഹൈദരാബാദ് എന്നിവിടങ്ങിലാണ് ടി20 പരമ്പര നടക്കുക.
2024 ജനുവരി 11 മുതല്‍ 17 വരെ അഫ്ഗാനിസ്താന് ഇന്ത്യയില്‍ മൂന്ന് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനായി എത്തുന്നുണ്ട്. ശേഷം ജനുവരി 25 മുതല്‍ മാര്‍ച്ച് 24 വരെ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും നടക്കും.