ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണിക്കിടെ സ്‌പൈസ്ജെറ്റ് വിമാനത്തിന് തീപിടിച്ചു. എന്‍ജിനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ സ്‌പൈസ് ചെറ്റിന്റെ ക്യു400 വിമാനത്തിനാണ്് നേരിയതോതില്‍ തീപിടിച്ചത്. ഉടന്‍തന്നെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയെ വിളിക്കുകയും തീയണക്കുകയും ചെയ്തു. സംഭവത്തില്‍ അറ്റകുറ്റപ്പണി നടത്തിയ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.
ഈ സമയം വിമാനത്താവളത്തിലൂടെ പോവുകയായിരുന്ന യാത്രക്കാരില്‍ ഒരാള്‍ പകര്‍ത്തിയ തീപ്പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
SpiceJet Q400 engine catches fire while carrying out a ground run at Delhi Airport. pic.twitter.com/I2DaZKpzUu
— Breaking Aviation News & Videos (@aviationbrk) July 25, 2023