ചികിത്സയ്ക്കായി ഇടവേള; ബാലിയില്‍ അവധി ആഘോഷിച്ച് സാമന്ത

ചികിത്സയ്ക്കായി ഇടവേള; ബാലിയില്‍ അവധി ആഘോഷിച്ച് സാമന്ത

അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് നടി സാമന്ത. തന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കാനും മയോസിറ്റിസിന് എന്ന രോഗത്തിന് ചികിത്സ നല്‍കാനുമായാണ് താരം അഭിനയത്തിന് ഇടവേള നല്‍കിയിരിക്കുന്നത്.

ഈ ഇടവേളയില്‍ താരം ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള സഞ്ചാരത്തിലാണ് നടി. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് സാമന്തയുടെ പുതിയ ഫോട്ടോകള്‍. അടുത്തിടെ, തന്റെ സുഹൃത്ത് അനുഷ സ്വാമിയോടൊപ്പം സാമന്ത ഇന്തോനേഷ്യയിലെ ബാലി സന്ദര്‍ശിച്ചിരുന്നു. ഈ യാത്രകളുടെ മനോഹരമായ ചിത്രങ്ങളാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

വൈക്കോല്‍ തൊപ്പിയുമായി ഡബിള്‍ നൂഡില്‍ സ്ട്രാപ്പുകളും ഉള്ള വെളുത്ത ലേസ്-എംബ്രോയ്ഡറി ചെയ്ത മിനി-ലെംഗ്ത്ത് റോംപര്‍ ധരിച്ച് കടല്‍ത്തീരത്ത് മനോഹരമായ സൂര്യോദയം ആസ്വദിക്കുന്ന ഫോട്ടോയില്‍ അതിസുന്ദരിയാണ് താരം.

സാമന്തയുടെ പുതിയ ഷോര്‍ട് ഹയര്‍കട്ടും ഫോട്ടോകളില്‍ കാണാം. പുതിയ ഹെയര്‍കട്ടില്‍ അതിമനോഹരിയായിരിക്കുന്നു എന്ന് നിരവധി ആരാധകരാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. ബാലിയുടെ പച്ചപ്പ് നിറഞ്ഞ പ്രകൃതി ഭംഗിയും സുഖകരമായ കാലാവസ്ഥയും വിളിച്ചോതുന്നവയാണ് താരത്തിന്റെ ബാലിയിലെ അവധിക്കാല ഫോട്ടോകളോരോന്നും.

Share

Leave a Reply

Your email address will not be published. Required fields are marked *