കേരള ദളിത് ഫെഡറേഷന്‍ (ഡി) വിദ്യാഭ്യാസ സമ്മേളനം 30ന്

കേരള ദളിത് ഫെഡറേഷന്‍ (ഡി) വിദ്യാഭ്യാസ സമ്മേളനം 30ന്

കോഴിക്കോട്: കേരള ദളിത് ഫെഡറേഷന്‍ (ഡെമോക്രാറ്റ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സമ്മേളനം 30ന് (ഞായര്‍) രാവിലെ 10ന് നളന്ദയില്‍ നടക്കും. പരിപാടി കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ഉദ്ഘാടനം ചെയ്യും. കെ.ഡി.എഫ് (ഡി) ജില്ലാ പ്രസിഡന്റ് ദേവദാസ് കുതിരാടം അധ്യക്ഷത വഹിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.നാരായണന്‍ ആദരിക്കും. സംസ്ഥാന രക്ഷാധികാരി കെ.വി സുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *