പന്നിത്തടം: ജനപ്രതിനിധികള്‍ ജനങ്ങളുടെ സ്വന്തമാണെന്ന് കൈരളിക്ക് പകര്‍ന്നു നല്‍കിയ സ്‌നേഹസാഗരത്തിന്റെ നിത്യനായകനാണ് ഉമ്മന്‍ ചാണ്ടിയെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം. കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പന്നിത്തടത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.സി ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ബ്ലോക്ക് മെംബര്‍ കെ.കെ മണി അഡ്വ: കെ.എം നൗഷാദ്, ആര്‍.എച്ച് മനാഫ്, യാവുട്ടി ചിറമനെങ്ങാട്, ഒ.എസ് വാസുദേവന്‍, സലാം വലിയകത്ത്, സി.കെ ഹംസ, ജോയ് മണ്ടംപറമ്പ്, ധനീഷ് വെള്ളറക്കാട്, ജലീല്‍ പഴുന്നാന, സജീവ് ചാത്തനാത്ത്, പി.ടി സുരേന്ദ്രന്‍, പി.വി കൃഷ്ണന്‍, സൈബുനിസ ഷറഫു, കല്യാണി എസ്.നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.