സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ പരാതിയുമായി ബി.ജെ.പി. ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍. എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചെന്നാണ് പരാതി. ഷംസീറിന്റേത് മതവിദ്വേഷം പ്രചരിപ്പിക്കുന്ന നടപടിയെന്ന് ബി.ജെ.പി അറിയിച്ചു.
എറണാകുളം കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനത്തിനിടെയാണ് സ്പീക്കറുടെ വിവാദ പരാമര്‍ശമുണ്ടായത്. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം, അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ടു നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു.