സ്റ്റാന്റിംഗ് വീല്‍ ചെയറിലെത്തി ശസ്ത്രക്രിയ ചെയ്യുന്ന യുവ സര്‍ജന് ജനറല്‍ ആശുപത്രിയില്‍ സ്‌നേഹാദരം

സ്റ്റാന്റിംഗ് വീല്‍ ചെയറിലെത്തി ശസ്ത്രക്രിയ ചെയ്യുന്ന യുവ സര്‍ജന് ജനറല്‍ ആശുപത്രിയില്‍ സ്‌നേഹാദരം

തലശ്ശേരി: സ്റ്റാന്റിംഗ് വീല്‍ ചെയറിലെത്തി രോഗികള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ ഉള്‍പ്പടെ വൈദ്യ ശുശ്രൂഷകള്‍ ലഭ്യമാക്കുന്ന യുവ സര്‍ജന്‍ ഡോ.സുജിത്ത് എം.ജോസിന് നഗരത്തിലെ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്‌നേഹാദരം നല്‍കി. കേര്‍ ആന്റ് ക്യൂര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡണ്ട് കെ.എസ്.എ അബ്ദുള്‍ ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ ഉപഹാര സമര്‍പ്പണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. വി.കെ.രാജീവന്‍, ഡോ.രമേഷ് ബാബു, കേര്‍ ആന്റ് ക്യൂര്‍ ഫൗണ്ടേഷന്‍ ട്രഷറര്‍ മുനിസ് അറയിലകത്ത്, ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി വിജീഷ് എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്‍ ജന.സെക്രട്ടറി മുഹമ്മദ് നിസാര്‍ സ്വാഗതവും ആശുപത്രി മുഖ്യനഴ്‌സിംഗ് ഓഫിസര്‍ കെ.ജയശ്രീ നന്ദിയും പറഞ്ഞു. പി.എം.സി മൊയ്തു, വി.ഹംസ, കെ.സക്കരിയ, ബി.ഫസല്‍, എ.കെ. സെയ്ദ്, ഹസ്സന്‍ പറക്കാട്ട്, സി.ഒ.ടി ഫൈസല്‍, ടി.പി. ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *