ഭരണകൂടത്തിന്റെ നിശബ്ദ പിന്തുണയോടെ തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല ശരീരത്തിനും സംരക്ഷണം ലഭിക്കുന്നതിന് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിനെ മാറ്റി പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും, മണിപ്പൂരില്‍ നടക്കുന്ന കലാപം ഉടന്‍ അമര്‍ച്ച ചെയ്ത് സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങളിലേര്‍പ്പെട്ട മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നടപ്പാക്കണമെന്നും ഇരകള്‍ക്ക് നീതിയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും യു.സി രാമന്‍ (മുന്‍ എം.എല്‍.എ) പറഞ്ഞു. മണിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തിനും വംശഹത്യക്കുമെതിരേ ദളിത് ഐക്യവേദിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ ജ്വാല സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതി അംഗം കെ.വി സുബ്രഹ്‌മണ്യന്‍, രാമദാസ് വേങ്ങേരി, വി.എം സുരേഷ് ബാബു, ശങ്കരന്‍ മടവൂര്‍, പി.എം ഷാജി, യു.വി മാധവന്‍, ബാലന്‍ പുല്ലാളൂര്‍, രാജന്‍ബാബു, രവി തെറ്റത്ത്, രാഘവന്‍ ചീക്കിലോട്, ഗണേശന്‍ ഫറോക്ക്, വിഷ്ണു സുരേഷ് , ഗിരീഷ് ആമ്പ്ര, കെ.സി ജയന്‍, കൃഷ്ണന്‍ കുട്ടി ആവിലോറ, കെ.ദേവദാസ്, കെ.പി ലിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.