വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഹരിത സ്വാശ്രയ സംഘം തോട്ടുങ്ങല്‍ സംഘടിപ്പിച്ച ‘ആദരവ് 2023’ ല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അവാര്‍ഡ് നല്‍കി അനുമോദിച്ചു. പരിപാടിയുടെ ഉദ്ഘാടനം വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സഫ റഫീഖ് നിര്‍വ്വഹിച്ചു. സംഘം പ്രസിഡന്റ് എ.പി സമീര്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ തോട്ടുങ്ങല്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.സി ജനാര്‍ദ്ധനന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.കെ ജുബൈരിയ, അബ്ബാസ് പള്ളിയാളി, അനീസ് തോട്ടുങ്ങല്‍, ശ്യാം കെ.പി, പ്രഷി കുമാര്‍ പി.കെ, വിനീഷ് പി.സി, അഡ്വ: സജേഷ്, മുസാമ്പിര്‍ പി.പി, അജ്മല്‍ പി.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി കെ. സര്‍ഫുദ്ധീന്‍ സ്വാഗതവും ട്രഷറര്‍ കെ.പി നജിബ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *