കോഴിക്കോട് : അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെ 43ാം ചരമ ദിനാചരണത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ദില്‍ നെ ഫിര്‍ യാദ് കിയ ‘ റഫി നൈറ്റ് 27 ന് വൈകീട്ട് ആറിന് ജൂബിലി ഹാളില്‍ നടക്കും. മുഖ്യ ഗായകരായി റഫി ഫെയിം ഷക്കീല്‍ അഹമ്മദ് (ഗോവ), ആബിദ് അന്‍വര്‍ (കൊച്ചി), സഹ ഗായകരായി ഗോപികാ മേനോന്‍, ബിയ ജയന്‍, ഫിറോസ് ഹിബ, അഷ്‌കര്‍ എന്നിവര്‍ പങ്കെടുക്കും. സുശാന്തും സംഘവുമാണ് ഓര്‍ക്കസ്ട്ര. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ജമാല്‍ കൊച്ചങ്ങാടി മുഹമ്മദ് റഫിയെ കുറിച്ചെഴുതിയ പുസ്തകം ദുനിയാ കെ രഖ് വാലെ പ്രകാശനം ചെയ്യും.
സംഗീത രംഗത്തെ മുതിര്‍ന്ന പ്രതിഭകളായ കീ ബോര്‍ഡ് ആര്‍ടിസ്റ്റ് പി.എം ഹരിദാസന്‍, സാക്‌സ് ഫോണ്‍ ആര്‍ടിസ്റ്റ് പി.എഫ് രാജു എന്നിവരെ ആദരിക്കും. മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പ്രസിഡന്റ് മെഹറൂഫ് മണലൊടി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി മുര്‍ഷിദ് അഹമ്മദ്, ട്രഷറര്‍ മുരളീധരന്‍ കെ. ലുമിനസ്, വൈസ് പ്രസിഡന്റ് എന്‍.സി അബ്ദുല്ലക്കോയ, നയന്‍ ജെ.ഷാ, നൗഷാദ് അരീക്കോട് എന്നിവര്‍ നേതൃത്വം നല്‍കും. പ്രവേശനം പാസ്സ് മുഖേന നിയന്ത്രിക്കും. റഫി ഫൗണ്ടേഷൻ സ്ഥാപക സെക്രട്ടറിയും മുൻ പ്രസിഡണ്ടുമായ ടി.പി.എം. ഹാഷിർ അലി റഫി അനുസ്മരണ പ്രഭാഷണം നടത്തും ‘