മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് അനുശോചന യോഗം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും ദീര്‍ഘകാലം നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓവര്‍സീസ് എന്‍.സി.പി കുവൈത്ത് അനുശോചനയോഗം സംഘടിപ്പിച്ചു. എന്നും ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞുനിന്ന നേതാവായിരുന്ന അന്തരിച്ച മുന്‍ മുഖ്യമന്ത്രിയെന്നും കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി എന്നും നിലകൊണ്ട ഉമ്മന്‍ ചാണ്ടിയുടെ നിര്യാണ വാര്‍ത്ത ഏറെ ദു:ഖത്തോടെയാണ് കേരളീയ ജനതയും പ്രത്യേകിച്ച് പ്രവാസ ലോകവും സ്വീകരിച്ചതെന്ന് ഒ എന്‍ സി പി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി പറഞ്ഞു. എന്നും പ്രവാസികള ചേര്‍ത്തുപിടിച്ച , ഉമ്മന്‍ചാണ്ടിയുടെ ഭരണമികവിന്റെയും കരുതലിന്റെയും കൊടിയടയാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളിലൊന്നാണ് ആഭ്യന്തര കലാപം നടക്കുന്ന കാലത്ത് ലിബിയയില്‍നിന്നും ടുനീസിയയില്‍നിന്നും മലയാളി നഴ്‌സുമാരെ തിരികെ എത്തിച്ച തുള്‍പ്പടെയുള്ള ഇടപെടെ ലന്ന് ഒ എന്‍ സി പി നാഷണല്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗം മൂലം വേദനിക്കുന്ന കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും കേരള ജനതയുടേയും ദുഃഖത്തില്‍ ഒ എന്‍ സി പി കുവൈറ്റ് കമ്മിറ്റി പങ്കുചേര്‍ന്നു.ഒ എന്‍ സി പി കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രിന്‍സ് കൊല്ലപ്പിള്ളില്‍, സണ്ണി മിറാന്‍ഡ,ഒ എന്‍ സി പി കുവൈറ്റ് ജനറല്‍ സെക്രട്ടറി അരുള്‍ രാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *