മാഹിപ്പാലം ഗതാഗത കുരുക്കിന് പരിഹാരം കാണുക

മാഹിപ്പാലം ഗതാഗത കുരുക്കിന് പരിഹാരം കാണുക

ന്യൂ മാഹി : ന്യൂ മാഹി ടൗണിലെ ദേശീയ പാതയിലെ ശോച്യാവസ്ഥയും മാഹിപ്പാലത്തിന്റെ തകര്‍ച്ചയും മണിക്കൂറുകളോളം ഗതാഗത കുരുക്കിന് കാരണമാവുകയാണ്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ ന്യൂ മാഹി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ന്യൂ മാഹി ടൗണിലെ യു.കെ സലീം നഗറില്‍ ജില്ലാ കമ്മിറ്റി അംഗം വിഷ്ണു പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹേമന്ത് സി.വി, അലീഷ കെ.പി, അന്‍ജുന്‍ എം.കെ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സുബിന്‍ വി.എം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിജില്‍ നളളക്കണ്ടി, നിഥിന്‍ പൊന്ന്യം, അശ്വിന്‍ കോടിയേരി, സന്ദേശ് പ്രദീപ്, ഫിദ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഹേമന്ത് സി.വി (പ്രസിഡണ്ട്) നിലാ എം.പി, രോഹിത്ത് സുധാകരന്‍ (വൈസ് പ്രസിഡന്റ്മാര്‍), അലീഷ കെ.പി, പ്രജോദ് വി.എം (ജോയന്റ് സെക്രട്ടറിമാര്‍) അന്‍ജുന്‍ എം.കെ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *