വിഴിഞ്ഞം: ട്രക്കുകള്‍ക്ക് കന്യാകുമാരി ജില്ലയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിന്റെ ഭാഗമായി പാറക്കല്ലുകളുടെ വിതരണം മുടങ്ങിയതുകാരണം വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പ്രതിസന്ധി. തിരുനെല്‍വേലിയില്‍ നിന്നാണ് തുറമുഖ നിര്‍മാണത്തിന് ആവശ്യമായ പാറക്കല്ലുകള്‍ എത്തിക്കൊണ്ടിരുന്നത്. 5000 ടണ്‍ പാറക്കല്ലുകളാണ് വിഴിഞ്ഞത്ത് ഒരു ദിവസം വേണ്ടത്. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നുള്ള പാറക്കല്ലുകളുടെ ലഭ്യതക്കുറവ് വലിയ പ്രതിസന്ധിയാണ് വിഴിഞ്ഞത്തുണ്ടാക്കിയിരിക്കുന്നത്.
കല്ല് മാത്രമല്ല മണലും വരുന്നത് തമിഴ്നാട്ടില്‍ നിന്നാണ് തെക്കന്‍ ജില്ലകളിലെ ദേശീയപാത നിര്‍മാണത്തെയാണ് ഇവയുടെ ദൗര്‍ലഭ്യം ബാധിക്കുക. പാറക്കല്ലുകളുടെ വിതരണം നിലച്ചതില്‍ അദാനി പോര്‍ട്ട് ആശങ്ക പ്രകടിപ്പിക്കുകയാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് അദാനി പോര്‍ട്ട് കമ്പനി.
പാറക്കല്ലുകളുടെ ലഭ്യതക്കുറവാണ് നേരത്തെയും നിര്‍മാണത്തിന് തടസമായത്. ഓണത്തിന് ആദ്യകപ്പല്‍ വിഴിഞ്ഞത്ത് അടുപ്പിക്കുമെന്ന് സര്‍ക്കാര്‍ വാക്ക് കൊടുത്തതാണ്. ദേശീയപാത നിര്‍മാണത്തെയും കല്ലിന്റെ ലഭ്യതക്കുറവ് ബാധിക്കുന്നുണ്ട്.