ഏഷ്യയിലെ ഏറ്റവും വലിയ കംപ്യൂട്ടര്‍ പരിശീലന ശൃംഖലയും 700ല്‍ ഏറെ ശാഖകളോട് കൂടി 19 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജി-ടെക് എഡ്യൂക്കേഷന്‍ മിഡില്‍ ഈസ്റ്റില്‍ റീജിയണല്‍ ഓഫീസും സെന്ററും പ്രവര്‍ത്തനം ആരംഭിച്ചു.
ആരോഗ്യം, സാങ്കേതികം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വിശിഷ്ട വ്യക്തിത്വമായ പത്മശ്രീ ഡോ: ആസാദ് മൂപ്പന്റെ ആദരണീയ സാന്നിധ്യത്തില്‍ ഉദ്ഘടനം നിര്‍വഹിച്ചു. ജി-ടെക് സ്ഥാപന ചെയര്‍മാന്‍ മെഹ്റൂഫ് മണലൊടിയുടെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘടന ചടങ്ങില്‍ വ്യവസായ- വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും അതിഥികളും പങ്കെടുത്തു.
ജി-ടെക് എഡ്യൂക്കേഷന്റെ ദുബായ് ശാഖയുടെ പ്രവര്‍ത്തന കര്‍മങ്ങളില്‍ പങ്കാളികളായ പ്രധാന വ്യക്തിത്വങ്ങളെ അവരുടെ പ്രതിബന്ധതയ്ക്കും പ്രയത്‌നങ്ങള്‍ക്കും ആദരിച്ചു. കഴിഞ്ഞ 23 വര്‍ഷമായി സാങ്കേതിക മുന്നേറ്റം പ്രോത്സാഹിപ്പിക്കുന്നതിനും 23 ലക്ഷം ഐ.ടി പ്രൊഫഷനലുകളെ ശാക്തീകരിച്ചു കൊണ്ടും മുന്നോട്ട് പോവുന്ന ജി-ടെക് എഡ്യൂക്കേഷന്‍ കൂടുതല്‍ പ്രതിബദ്ധതയോടെ മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങുന്നു. അത്യാധുനിക കോഴ്‌സുകളും ജോലി ലഭ്യതയുള്ള പാഠ്യപദ്ധതികളും വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സമാനമായ പരിശീലന സൗകര്യങ്ങളും ജിടെക് വാഗ്ദാനം ചെയ്യുന്നു.
സാങ്കേതിക വൈദഗ്ധ്യമുള്ള വ്യക്തികളെ ശാക്തീകരിക്കാനും ഒട്ടനവധി അവസരങ്ങള്‍ ലഭ്യമാക്കാനും അവരെ മുന്നോട്ട് നയിക്കാനുമുള്ള ദൗത്യത്തില്‍ ജിടെക് എഡ്യൂക്കേഷന്‍ പ്രധാന പങ്കുവഹിക്കുന്നു. യു.എ.ഇക്ക് അകത്തും പുറത്തും വിദ്യാര്‍ഥികള്‍ക്കും നിരവധി ഡിപ്ലോമ കോഴ്‌സുകള്‍ ഒരു വര്‍ഷ സ്റ്റുഡന്റ് വിസയും താമസ സൗകര്യത്തോടൊപ്പം ലഭ്യമാക്കിയിട്ടുള്ളതായി മിഡില്‍ ഈസ്റ്റ് ജിടെക് ED & CEO ഷാഫി, ഡോ. അബ്ദുല്‍ ലത്തീഫ് (ഡയറക്ടര്‍), ഹാരിസ് (ഡയറക്ടര്‍), ലത്തീഫ് ( ഡയറക്ടര്‍) എന്നിവര്‍ അറിയിച്ചു.