ചലച്ചിത്ര നയരൂപീകരണ കമ്മറ്റി; പിൻമാറി രാജീവ് രവിയും മഞ്ജുവാര്യരും

ചലച്ചിത്ര നയരൂപീകരണ കമ്മറ്റി; പിൻമാറി രാജീവ് രവിയും മഞ്ജുവാര്യരും

കൊച്ചി: ചലച്ചിത്ര നയരൂപീകരണ കമ്മറ്റിയിൽ നിന്ന് സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി, നടി മഞ്ജു വാര്യർ എന്നിവർ പിന്മാറിയത്. കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാനുള്ള കമ്മിറ്റി രൂപീകരണം വിവാദമായ സാഹചര്യത്തിലാണ് പിൻമാറ്റം. കമ്മറ്റി രൂപീകരണത്തിനെതിരെ ഫിലിം ചേംബറും ഡബ്ല്യൂസിസിയും രം​ഗത്തുവന്നിരുന്നു.

സിനിമാ സംഘടനകളുമായി കൂടിയാലോചിക്കാതെയാണ് ഷാജി എൻ കരുൺ കമ്മിറ്റി രൂപീകരിച്ചതെന്നാണ് ഫിലിം ചേംബർ ആരോപണം. ഇത് സംബന്ധിച്ച് ഫിലിം ചേംബർ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഏകപക്ഷീയമായി രൂപീകരിച്ച കമ്മിറ്റിക്ക് ജോലി സ്ഥലത്ത് വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗിക പരിഹാരം വാഗ്ദാനം ചെയ്യാൻ സാധിക്കില്ലെന്ന് ഡബ്യൂസിസിയും അഭിപ്രായപ്പെട്ടു.

അറിവോടും സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റിയിലേക്ക് അം​ഗങ്ങളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതിൽ വ്യക്തതയില്ലെന്ന് ഡബ്ല്യൂസിസി പറയുന്നു. അം​ഗങ്ങളുടെ അറിവോടും സമ്മതത്തോടും തന്നെയാണോ കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തത് എന്ന സംശയവും അവർ ഉന്നയിച്ചു.

സംസ്ഥാനത്ത് സിനിമാ നയം തയാറാക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് സാംസ്കാരിക വകുപ്പാണ് ഉത്തരവ് ഇറക്കിയത്. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷനിലെ ഷാജി എൻ കരുൺ ആണ് കമ്മിറ്റിയുടെ ചെയർമാൻ. സംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ.

കമ്മറ്റിയുമായി ബന്ധപ്പെട്ട് നിലവിലെ തീരുമാനം അന്തിമമല്ലെന്നും ലൈറ്റ് ബോയ് മുതൽ മെഗാസ്റ്റാർ വരെ പങ്കെടുക്കുന്ന മെഗാ കോൺക്ലേവിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുകയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *