കെ.എസ്.എഫ്.ഡി.സി നിര്‍മിക്കുന്ന ‘നിള’: ട്രെയിലര്‍ പുറത്തിറങ്ങി

കെ.എസ്.എഫ്.ഡി.സി നിര്‍മിക്കുന്ന ‘നിള’: ട്രെയിലര്‍ പുറത്തിറങ്ങി

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി.) നിര്‍മ്മിച്ച് നവാഗതയായ ഇന്ദു ലക്ഷ്മി രചനയും സംവിധാനവും നിര്‍വഹിച്ച ‘നിള’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശാന്തി കൃഷ്ണ, വിനീത്, അനന്യ, മാമുക്കോയ, മധുപാല്‍, മിനി ഐ.ജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 2023 ഓഗസ്റ്റ് 04 ന് ‘നിള’ കേരളത്തില്‍ റിലീസ് ചെയ്യും.

കേരള സര്‍ക്കാര്‍ സാംസ്‌കാരിക കാര്യ വകുപ്പിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിജീവനത്തിന്റെയും സ്ത്രീകള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് നിളയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

രാകേഷ് ധരന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ‘നിള’യുടെ സംഗീതമൊരുക്കിയത് ബിജിബാലാണ്. സന്ദീപ് കുറിശ്ശേരി ശബ്ദരൂപകല്പനയും, ശങ്കര്‍ദാസ് വി.സി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടതിരി, ഷൈജാസ് കെ.എം എന്നിവര്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുമ്പോള്‍ ഇന്ദു ലക്ഷ്മി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് സൗമ്യ രാമകൃഷ്ണനാണ്. ട്രെയിലര്‍ യൂട്യൂബില്‍ ലഭ്യമാണ്. ചിത്രം 2023 ഓഗസ്റ്റ് 04 ന് തിയേറ്ററുകളിലെത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *