കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ബദരിനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. ഗൗച്ചര്‍-ബദരിനാഥ് ഹൈവേയുടെ 100 മീറ്റര്‍ ഭാഗമാണ് ഒലിച്ചുപോയത്. ഇതോടെ ബദരിനാഥ് തീര്‍ഥാടനം തടസ്സപ്പെട്ടു. പാത പുനഃസ്ഥാപിക്കാന്‍ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്
ഗച്ചൗറിനടുത്തുള്ള ഭട്ട് നഗറിലും റോഡിന്റെ ഭാഗം തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് യമുനോത്രി ദേശീയ പാതയും ഒലിച്ചുപോയിരുന്നു.