ഇത് വമ്പൻ ഹൈപ്പ് ; ജയിലർ ഓഡിയോ ലോഞ്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞത് റെക്കോഡ് വേ​ഗത്തിൽ

ഇത് വമ്പൻ ഹൈപ്പ് ; ജയിലർ ഓഡിയോ ലോഞ്ച് ടിക്കറ്റുകൾ വിറ്റഴിഞ്ഞത് റെക്കോഡ് വേ​ഗത്തിൽ

രജനികാന്ത് നായകനാകുന്ന ജയിലർ എന്ന ചിത്രത്തിന്റെ ഓഡിയോ-ട്രെയ്‌ലർ ലോഞ്ച് ചടങ്ങുകൾ ജൂലായ് 28ന് നിശ്ചയിച്ചിരിക്കുകയാണ്.ഇപ്പോഴിതാ ആരാധകർക്ക് ഫ്രീയായി പ്രഖ്യാപിച്ചിരുന്ന 1000 ടിക്കറ്റുകൾ വിൽപന ആരംഭിച്ച് 15 സെക്കന്റിൽ വിറ്റുപോയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ.

വലിയ പ്രതീക്ഷ നൽകിയാണ് ജയിലർ എത്തുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. ആഗസ്റ്റ് 10നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ചിത്രത്തിലെ കാവാലയ്യ എന്ന ​ഗാനവും പിന്നീട് പുറത്തിറങ്ങിയ ഹുക്കും എന്ന ​ഗാനവും ട്രെയിലറുകളും വലിയ സ്വീകാര്യതയാണ് നേടിയത്. തമന്ന നൃത്തം ചെയ്യുന്ന കാവലയ്യ എന്ന പാട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *