ആരോഗ്യ മേഖലയില്‍ സഹകരിക്കാനൊരുങ്ങി ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റര്‍ മിംസും

ആരോഗ്യ മേഖലയില്‍ സഹകരിക്കാനൊരുങ്ങി ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കും കോഴിക്കോട് ആസ്റ്റര്‍ മിംസും

ഗാംബിയ റിപ്പബ്ലിക് ഹൈകമ്മീഷണര്‍ മുസ്തഫ ജവാര ധാരണ പത്രത്തില്‍ ഒപ്പിട്ടു

കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ റിപ്പബ്ലിക്കുമായി ആരോഗ്യമേഖലയില്‍ സഹകരിക്കാനൊരുങ്ങി കോഴിക്കോട് ആസ്റ്റര്‍ മിംസ്. ഗാംബിയയിലെ ജനങ്ങള്‍ക്ക് ലോകോത്തര ചികിത്സകളും ആരോഗ്യസേവനങ്ങളും ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കൈകോര്‍ക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഗാംബിയന്‍ ഹൈക്കമ്മീഷണര്‍ മുസ്തഫ ജവാര ഒപ്പുവെച്ചു. വിദഗ്ധ ചികിത്സ, മെഡിക്കല്‍ ടൂറിസം, അക്കാദമിക് രംഗം എന്നിവയിലാണ് സഹകരിക്കുന്നത്.
അവയവ മാറ്റം, മിനിമല്‍ ആക്‌സസ് റോബോട്ടിക് ശസ്ത്രക്രിയകള്‍, ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയുള്ള സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി, ഓങ്കോളജി, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകള്‍ ഉള്‍െപ്പടെ ആസ്റ്റര്‍ മിംസില്‍ ലഭ്യമായ ഏറ്റവും നൂതനമായ വിദഗ്ധ ചികിത്സകള്‍ തന്നെ ലഭ്യമാക്കും. ഇതിനു വേണ്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. ഏറ്റവും മികച്ച രോഗീപരിചരണം ലഭ്യമാക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓഫ് മെഡിക്കല്‍ സെര്‍വിസ്സ് ഡോ. എബ്രഹാം മാമ്മന്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
ലോകോത്തര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം ഗാംബിയയില്‍ നിന്നുള്ള മെഡിക്കല്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് വേണ്ട ഇടപെടലുകളും പരിശീലനവും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നല്‍കും. ഇതുവഴി ഏറ്റവും മികച്ച ആരോഗ്യ സേവനം നല്‍കാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
ഏതാനും ദിവസങ്ങളായി കേരള സന്ദര്‍ശനത്തിലായിരുന്ന ജവാരെ കഴിഞ്ഞ ദിവസമായിരുന്നു ഉത്തര കേരളത്തിലെ ഏറ്റവും മികച്ചതും അത്യാധുനികവുമായ ചികിത്സാലയങ്ങളിലൊന്നായ ആസ്റ്റര്‍ മിംസില്‍ എത്തിയത്. വിദഗ്ധ ചികിത്സ നല്‍കുന്ന ഓരോ വകുപ്പുകളിലെയും ഡോക്ടര്‍മാരുമായി നേരിട്ട് സംസാരിക്കുകയും, പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രവര്‍ത്തനങ്ങളും, വിദേശത്തുനിന്നും ചികിത്സക്കായെത്തുന്ന രോഗികള്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വിലയിരുത്തിയതിനും ശേഷമാണു മടങ്ങിയത്.

ഗാംബിയ റിപ്പബ്ലിക്കുമായി സഹകരിക്കുന്നതും അവിടുത്തെ ആരോഗ്യ സംരക്ഷണ മേഖല മെച്ചപ്പെടുത്തുന്നതിന് സഹായിക്കാന്‍ കഴിയുന്നതും അഭിമാനാര്‍ഹമായ കാര്യമാണെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ലുക്മാന്‍ പൊന്‍മാടത്ത് പറഞ്ഞു. രോഗികള്‍ക്ക് ലോകോത്തര ചികിത്സ സേവനങ്ങള്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ ഏറ്റവും കുറഞ്ഞ ചിലവില്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *