കോഴിക്കോട്: കേന്ദ്ര-സംസ്ഥാന പദ്ധതികളില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം സാമൂഹിക പുരോഗതിക്ക് അനിവാര്യമാണെന്നും സമൂഹത്തിലുള്ള ആനുകാലികമായ പരിവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകള്‍ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണെന്ന് എം.കെ രാഘവന്‍ എം.പി. സാമൂഹിക സംരംഭകത്വ തൊഴില്‍ പദ്ധതിയുടെ ഭാഗമായി നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷനും 50% ധനസഹായത്തോടുകൂടി ലഭ്യമാക്കുന്ന ലാപ്‌ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസ്വാര്‍ത്ഥ സേവനം നടത്തുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളെ എം.പി അഭിനന്ദിച്ചു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് മോഹനന്‍ കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ കോ ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. നിജേഷ് അരവിന്ദ്, ഡോ: അല്‍ഫോന്‍സ മാത്യു, അഡ്വക്കറ്റ് പി. ജാനകി, എം. അരവിന്ദ് ബാബു, ബേബി കിഴക്കേ ഭാഗം, ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു, എം.പി മൊയ്തീന്‍ കോയ തുടങ്ങിയവര്‍ സംസാരിച്ചു.