ന്യൂ മാഹി : യു.കെ സലീം പതിനഞ്ചാമത്ത് രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണം ആചരിച്ചു.
കിടാരന് കുന്നില്‍ പൊതുയോഗം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ കാരായി രാജന് ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.ഇ കുഞ്ഞബ്ദുള്ള, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സല്, പി.പി രഞ്ചിത്ത്, അര്ജുന് പവിത്രന് എന്നിവര്‍ സംസാരിച്ചു.
ന്യൂ മാഹി ടൗണ്‍ കേന്ദ്രീകരിച്ച് പ്രകടനം നടന്നു. കാലത്ത് ഉസ്സന്‍ മൊട്ടയില്‍ പുഷ്പ്പാര്ച്ചയും അനുസ്മരണവും നടന്നു.
സി.പി.ഐ.എം ഏരിയ സെക്രട്ടറി സി.കെ രമേശന്, പി.വി സച്ചിന്, അര്ജുന് പവിത്രന്, എസ്.കെ വിജയന്, ഫിദ പ്രദീപ്, വി. എം സുബിന് എന്നിവര്‍ സംസാരിച്ചു. 2008 ജൂലായ് 23 ന് ഡി.വൈ.എഫ്.ഐ വില്ലേജ് സമ്മേളന പോസ്റ്റര്‍ പതിക്കുമ്പോള്‍ എന്‍.ഡി.എഫ്കാരാണ് ഉസ്സന്‍ മൊട്ടയില്‍ വെച്ച് യു.കെ സലീമിനെ വെട്ടി കൊലപ്പെടുത്തിയത്.