കോഴിക്കോട്: നാടന്‍ കലാപ്രവര്‍ത്തകര്‍ക്ക് മഴക്കാലക്കെടുതിയില്‍ സൗജന്യ റേഷനും മറ്റ് സഹായങ്ങളും നല്‍കണമെന്ന് കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കര്‍ ആവശ്യപ്പെട്ടു. കേരള കലാ ലീഗ് കോഴിക്കോട് ജില്ലാസ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം സംഘടനാ കാര്യ വിശദീകരണം നടത്തി. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ മൗന പ്രാര്‍ത്ഥനയും അനുശോചനവും നടത്തി.
കേരളത്തിന്റെ പട്ടിണിപ്പാവങ്ങളെ കൈവിടാതെ അദ്ദേഹത്തിന്റെ മരണം വരെ സ്‌നേഹം കൊടുത്ത് കൊണ്ടും മുഖ്യമന്ത്രിയായ കാലഘട്ടത്തില്‍ രോഗികളുടെ സംരക്ഷണം ഏറ്റെടുത്ത് ജനസദസ്സിലേക്കിറങ്ങിച്ചെന്ന് സഹായം നല്‍കിയതും ജനങ്ങള്‍ മറക്കില്ല. ഈ മഹാനെയാണ് കേരള ജനതക്ക് നഷ്ടമായതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. നമ്മുടെ നാട്ടില്‍ നാടന്‍ കലാരൂപങ്ങള്‍, നിലച്ചിട്ട് കാലങ്ങളായി. കോവിഡിന് ശേഷം ഇത്തരം കലകള്‍ വേരറ്റു പോയത് പോലെയാണ് കാണുന്നത്. മറ്റ് തൊഴിലുകള്‍ ചെയ്യാന്‍ കഴിയാത്ത കലാപ്രവര്‍ത്തകര്‍ പലരും ആരോഗ്യം ക്ഷയിച്ച് വലിയരോഗങ്ങള്‍ പിടികൂടിയവരാണ് ഏറെയുമുള്ളത്.
നാടകം, ഗാനമേളകള്‍ തുടങ്ങി, മറ്റ് കലകളും വേണ്ടത്ര പ്രോല്‍സാഹിപ്പിക്കപ്പെടുന്നത് കാണുന്നില്ല. ഇത്തരക്കാരെ സഹായിക്കണമെന്ന് കേരള കലാലീഗ് കോഴിക്കോട് ജില്ലാ സ്‌പെഷ്യല്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് ആവശ്യമുന്നയിച്ചത്. കേരള കലാലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി. മുനീറത്ത് ടീച്ചര്‍ സ്വാഗതാമാശംസിച്ചു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ നെല്ലൂളി അധ്യക്ഷത വഹിച്ചു. കലാലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ശ്രീകല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് ആദ്യകാല നേതാവായ പാളയം മമ്മത് കോയ മുഖ്യാതിഥിയായെത്തി. മറ്റ് സംസ്ഥാനനേതാക്കളായ മജീദ് അമ്പലംകണ്ടി, പി.സി ഖാദര്‍ ഹാജി, കെ.കെ കോയ കോവൂര്‍, വനിതാ ലീഗിന്റെയും കലാലീഗിന്റെയും ജില്ലാ നേതാവായ ടി.കെ സീനത്ത് കുന്ദമംഗലം, കലാലീഗ് ജില്ലാ നേതാക്കളായ എ.എം.എസ് അലവി, കാസിം പള്ളിത്താഴം, ഇ.കെ.അബ്ദുല്‍ ലത്തീഫ്, ശ്രീകുമാര്‍ കോട്ടുളി, മുത്തുലക്ഷ്മി ടീച്ചര്‍, ടി.കെ സൗദ കുന്ദമംഗലം, റുബീന കിണാശ്ശേരി, സുഹറ വേങ്ങേരി, ഷറഫുന്നീസ മാവൂര്‍, റസാഖ് പനച്ചിങ്ങല്‍, തുടങ്ങിയവര്‍ സംസാരിച്ചു.