മണിപ്പൂര്‍ വംശീയ കലാപം: ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

മണിപ്പൂര്‍ വംശീയ കലാപം: ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കോഴിക്കോട്: വംശീയ കലാപത്താല്‍ കലുഷിതമായ മണിപ്പൂരില്‍ അക്രമം തടയാനാവാതെ ഭരണകൂടം നിസംഗമായിട്ട് മാസങ്ങളായി. അതിക്രൂരമായ ആക്രമണങ്ങളുടെയും വംശീയ വെറിയുടെയും ചിത്രങ്ങളാണ് മണിപ്പൂര്‍ നമ്മളോട് പങ്കുവയ്ക്കുന്നത്. മണിപ്പൂരിലെ സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദീപു പ്രേംനാഥ്, കെ.എം നിനു എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് നന്ദിയും പറഞ്ഞു. ശനിയാഴ്ച മുഴുവന്‍ മേഖലാ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *