ടെക്‌സാസ് – കുവൈത്ത് പ്രവര്‍ത്തന ഉദ്ഘാടനം 2023 സംഘടിപ്പിച്ചു

ടെക്‌സാസ് – കുവൈത്ത് പ്രവര്‍ത്തന ഉദ്ഘാടനം 2023 സംഘടിപ്പിച്ചു

കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്‌സാസ് – കുവൈത്ത് ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം അബ്ബാസിയ ഇംപീരിയല്‍ ഹാളില്‍ വച്ച് വളരെ വിപുലമായി സംഘടിപ്പിച്ചു. ടെക്‌സാസ് പ്രസിഡന്റ് ജിയാഷ് അബ്ദുല്‍ കരീം അധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോര്‍ജ് വി.വൈ സ്വാഗതം ആശംസിച്ചു. ഡോ. അനില ആല്‍ബെര്‍ട്ട് യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കനകരാജ്, രക്ഷാധികാരി അരുണ്‍ രാജഗോപാലന്‍, അഡൈ്വസറി ബോര്‍ഡ് അംഗം ജയകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് നിറസാന്നിധ്യമായിരുന്ന സലിംരാജിന് ടെക്‌സാസ് കുവൈത്ത് യാത്രായയ്പ്പ് നല്‍കി. ടെക്‌സാസിന്റെ സ്‌നേഹോപഹാരം പ്രവര്‍ത്തന പ്രസിഡന്റ് ജിയാഷ് അബ്ദുല്‍ കരീം സലീംരാജന് നല്‍കി ആദരിച്ചു. ടെക്‌സാസ് കുടുംബങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പോഗ്രാമിന് മാറ്റുകൂട്ടി. പോഗ്രാം അവതരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും ടെക്‌സാസിന്റെ സ്‌നേഹോപഹാരം നല്‍കി. പരിപാടിക്കൊടുവില്‍ പോഗ്രാം കണ്‍വീനര്‍ ബിജു പാലോട് നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *