കോഴിക്കോട്: കേരള കലാലീഗ്, കോഴിക്കോട് സിറ്റി കമ്മറ്റി നിലവില്‍ വന്നു. ജില്ലാ കലാലീഗ് പ്രസിഡണ്ട് സുബൈര്‍ നെല്ലൂളി അധ്യക്ഷത വഹിച്ചു. കേരള കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം സി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ തല്‍ഹത്ത് കുന്ദമംഗലം പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി. മുനീറത്ത് ടീച്ചര്‍ സ്വാഗതപ്രസംഗം നടത്തി. സിറ്റിയിലെ കലാ-കായിക രംഗത്തുള്ളവരെ പ്രോല്‍സാഹിപ്പിക്കുവാനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും യോഗം തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി കാസിം പള്ളിത്താഴം (പ്രസിഡണ്ട്), റഹീം പുതിയകടവ് (ജനറല്‍ സെക്രട്ടറി), മുസ്തഫ മൂഴിക്കല്‍ (ട്രഷറര്‍), വൈസ് പ്രസിഡണ്ടുമാരായി ശ്രീകുമാര്‍ കോട്ടുളി, സുബൈദ കൊമ്മേരി, റഹീം പള്ളിത്താഴം, സമദ് കരിക്കാകുളം. സെക്രട്ടറിമാരായി റുബീന കിണാശ്ശേരി, ഷാക്കിര്‍ കെ.പി, സുകുമാരന്‍ കൊമ്മേരി, ഹമീദ് കോട്ടുമ്മല്‍, നാസിം മൂപ്പന്‍ കാണാശ്ശേരി, ജബ്ബാര്‍ വെള്ളിമാട്കുന്ന് തുടങ്ങിയവരെ സിറ്റി പ്രവര്‍ത്തക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു.
മുസ്‌ലിം ലീഗ് ആദ്യകാല നേതാവ് പാളയം മമ്മത് കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ശ്രീകല, സി.പി ഖാദര്‍ ഹാജി, മജീദ് അമ്പലംകണ്ടി, കെ.കെ കോയ കോവൂര്‍, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എ.എം.എസ് അലവി, മുത്തുലക്ഷ്മി ടീച്ചര്‍, സുബൈദ, സുഹറ വേങ്ങേരി, കലാ പ്രവര്‍ത്തകരായ സീനത്ത്, ഷറഫുന്നിസ, സൗദ തുടങ്ങിയവരും സംസാരിച്ചു.