കോഴിക്കോട്: ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ പ്രചാരകനായിരുന്ന ഉഴവൂര്‍ വിജന്റെ അഭാവം ഈ വര്‍ത്തമാന കാലത്ത് നികത്താനാകാത്ത നഷ്ടമാണെന്ന് എന്‍.സി.പി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പ്രസ്താവിച്ചു. എന്‍.സി.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് ഉഴവൂര്‍ വിജയന്റെ ആറാമത് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി വിജയന് അധ്യക്ഷത വഹിച്ചു. പ്രകാശ് കറുത്തേടത്ത്, പി.ആര് സുനില്‍ സിംഗ്, വേളാട്ട് മുഹമ്മദ്, പി.എം കരുണാകരന്, പി.പി ജോയ്, കെ.പി കൃഷ്ണന് കുട്ടി, വിജയന് മലയില്‍ എന്നിവര്‍ സംസാരിച്ചു.