കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച് വീഡിയോ പങ്കുവെച്ച നടന്‍ വിനായകന്റെ ഫ്‌ളാറ്റില്‍ പോലീസ് പരിശോധന നടത്തി. കലൂരിലുള്ള ഫ്‌ളാറ്റിലാണ് എറമാകുളം നോര്‍ത്ത് സിഐ അടക്കമുള്ള പോലീസുകാരെത്തിയത്. വിനായകന്റെ ഫോണ്‍ പോലീസ് പിടിച്ചെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ തന്റെ ഫ്‌ളാറ്റിന് നേരെ ആക്രമണം നടത്തുവെന്ന് കാണിച്ച് വിനായകന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ പരാതിയില്ലെന്ന നിലപാടാണ് വിനായകന്‍ സ്വീകരിച്ചത്. ഉമ്മന്‍ചാണ്ടിയുടെ കുടുംബം തന്നോട് ക്ഷമിച്ചതുപോലെ തന്റെ വീട് ആക്രമിച്ചവരോട് താനും ക്ഷമിച്ചുവെന്നും വിനായകന്‍ പോലീസിനോട് പറഞ്ഞു.
കേസില്‍ ആശുപത്രിയിലാണെന്ന കാരണം പറഞ്ഞ് വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അതിനിടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു.