മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ അമ്പയറിംഗിനെതിരെ ശക്തമായി പ്രതിഷേധിച്ച് ഇന്ത്യന്‍ കാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍. 21 പന്തുകളില്‍ 14 റണ്‍സെടുത്തുനില്‍ക്കവേ നഹീദ അക്തറാണ് ഹര്‍മന്‍പ്രീതിനെ പുറത്താക്കിയത്.
ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിൽ ക്ഷുഭിതയായ ഹര്‍മന്‍ ക്ഷുഭിതയായി കളം വിടുകയായിരുന്നു. നഹീദ അക്തര്‍ പന്ത് സ്വീപ് ചെയ്യാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്റെ ശ്രമം പരാജയപ്പെടുകയും ബംഗ്ലാ താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ അമ്പയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു. മത്സരത്തിലെ അമ്പയറിംഗിനെ ദയനീയമെന്നാണ് ക്യാപ്റ്റന്‍ വിശേഷിപ്പിച്ചത്. മത്സരത്തിന്റെ 34-ാം ഓവറിലായിരുന്നു സംഭവം.
താന്‍ പുറത്തായതോടെ ക്ഷുഭിതയായ താരം ബാറ്റ് കൊണ്ട് സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും ചെയ്തു. അമ്പയര്‍ക്കെതിരെ ഹര്‍മന്‍ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു
Rude behaviour from Indian Cricket Women’s captain Harmanpreet Kaur. Pathetic to see hitting the stumps with the bat and gesturing with the umpires pic.twitter.com/lUJulaSh5g
— Abhishek Pandey (@abhishekp100) July 22, 2023