കോഴിക്കോട്: മണിപ്പൂരില്‍ ട്രൈബല്‍ ജനതയ്ക്ക് എതിരേ നടക്കുന്ന അക്രമണങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയാത്ത കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ പോരായ്മയും അവിടെ സമാധാനം നടപ്പിലാക്കുന്നതിനും വേണ്ടി മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് അംബേദ്കര്‍ ജനമഹാ പരിഷത്ത് ദേശീയ ഓര്‍ഗനൈസേഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സ്ത്രീകള്‍ക്ക് എതിരെയുള്ള നഗ്നമായ ആക്രമണം ഒരിക്കലും വച്ചുപൊറുപ്പിക്കാന്‍ പറ്റാത്തതാണെന്നും കേന്ദ്രസര്‍ക്കാരിന്റെ മൗനം തികച്ചും ട്രൈബല്‍ ജനതയോട് കാണിക്കുന്ന അവഗണനയാണെന്നും ഇതിനെതിരേ മോദി സര്‍ക്കാര്‍ കടുത്ത വില നല്‍കേണ്ടി വരുമെന്നും യോഗം കുറ്റപ്പെടുത്തി. ജൂലൈ 27 വ്യാഴാഴ്ച സംസ്ഥാനത്തുടനീളം ഒപ്പുശേഖരണം സംഘടിപ്പിച്ച് രാഷ്ട്രപതിക്ക് നല്‍കുവാനും യോഗം തീരുമാനിച്ചു. രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ടി.വി ബാലന്‍, സുശീല കരുനാഗപ്പള്ളി, കെ.സി ചന്ദ്രന്‍, കോരന്‍ ചേളന്നൂര്‍, സുനിത ചെറുവാടി, ജയകുമാരി കരമന, രാഘവന്‍ ചീമേനി, കുമാരന്‍ കുരുവട്ടൂര്‍, പി.രാമന്‍ എന്നിവര്‍ സംസാരിച്ചു.