ബെംഗളുരു: ബെംഗളുരുവിൽ കെഎസ്ആർടിസി ബസിന് നേരെ ആക്രമണം. കെഎസ്ആർടിസി ഗജരാജ് ബസാണ് ആക്രമിക്കപ്പട്ടത്.വെള്ളിയാഴ്ച രാത്രി 8.45 ഓടെയാണ് അക്രമം. ബൈക്കിൽ ബസിനെ പിന്തുടർന്നെത്തിയ ആൾ ബസിന്റെ മുന്നിലെ ചില്ല് തല്ലിത്തകർക്കുകയായിരുന്നു.
ദിണ്ടിഗൽ വഴി തിരുവനന്തപുരത്തേക്ക് തിരിച്ച ബസ്സാണ് ആക്രമിക്കപ്പെട്ടത്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം.
ആക്രമണത്തിൻറെ വിഡിയോ ബസ് ജീവനക്കാർ ചിത്രീകരിക്കുന്നത് കണ്ട അക്രമി സ്കൂട്ടറിൻറെ പിൻഭാഗത്തെ നമ്പർപ്ലേറ്റ് നീക്കിയ ശേഷമാണ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞത്.
Video Player
00:00
00:00