കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സജീവ ചർച്ചയായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ മക്കളിൽ ആരെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്നാണ് വിവരം. ചാണ്ടി ഉമ്മനായിരിക്കും അതെന്നും കേൾക്കുന്നു.
23ന് കെപിസിസി നടത്തുന്ന അനുശോചന യോഗത്തിന് ശേഷം ചര്‍ച്ചകളിലേക്ക് കടക്കുമെന്ന് മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല ഞായറാഴ്ച പറഞ്ഞു.
ഇടതുപക്ഷത്ത് ജെയ്ക്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടിയതും ജെയ്ക്ക് ആയിരുന്നു. ഇക്കാരണത്താലാണ് ജെയ്ക്കിന്റെ പേര് വീണ്ടും പരിഗണിക്കാനുള്ള കാരണം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില് ആറ് പഞ്ചായത്തുകളും ഭരിക്കുന്നത് തങ്ങളാണെന്ന ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. പുതുപ്പള്ളി പഞ്ചായത്തും ഇതില്‍പെടും.
അതേസമയം മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കി മത്സരത്തില്‍ ഭാഗമാവാനാണ് ബിജെപി ആലോചിക്കുന്നത്.