പശ്ചിമ ബം​ഗാളിൽ യുവതികളെ മർദ്ദിച്ച് അർധ ന​ഗ്നരാക്കി നടത്തിച്ചു; അ‍ഞ്ച് പേർ കസ്റ്റഡിയിൽ

പശ്ചിമ ബം​ഗാളിൽ യുവതികളെ മർദ്ദിച്ച് അർധ ന​ഗ്നരാക്കി നടത്തിച്ചു; അ‍ഞ്ച് പേർ കസ്റ്റഡിയിൽ

കൊല്‍ക്കത്ത: പശ്ചിമ ബം​ഗാളിൽ രണ്ട് യുവതികളെ മർദ്ദിച്ച് അർധ ന​ഗ്നരാക്കി നടത്തിച്ചു. സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിലായി. മാല്‍ഡയിലെ പകുഹത് മേഖലയില്‍ നാല് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. സമീപത്തെ കടകളില്‍ യുവതികള്‍ മോഷണശ്രമം നടത്തിയതോടെ കടയുടമകളായ സ്ത്രീകള്‍ ഇവരെ പിടികൂടി മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മര്‍ദനമേറ്റ രണ്ട് യുവതികളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മര്‍ദനത്തെക്കുറിച്ച് അവരോ മോഷണ ശ്രമത്തെക്കുറിച്ച് കടയുടമകളോ പരാതി നല്‍കിയിരുന്നില്ല. ക്രൂരമര്‍ദനത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

മണിപ്പൂര്‍ സംഭവത്തിന് സമാനമായ സംഭവം ബംഗാളിലും അവര്‍ത്തിച്ചതോടെ മമത ബാനര്‍ജി സര്‍ക്കാരിനെതിരേ ബിജെപിയും വലിയ വിമര്‍ശനം ഉയര്‍ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *