ചിക്കൻ കാലിൽ വീണ് 4 വയസുകാരിക്ക് പൊള്ളൽ;6.5 കോടി രൂപ നഷ്ടപരിഹാരം നൽകി മക്ഡൊണാൾഡ്സ്

ചിക്കൻ കാലിൽ വീണ് 4 വയസുകാരിക്ക് പൊള്ളൽ;6.5 കോടി രൂപ നഷ്ടപരിഹാരം നൽകി മക്ഡൊണാൾഡ്സ്

വിൽപനയ്ക്കിടെ ചിക്കന്‍ നഗ്ഗെറ്റ്‌സ് കാലിൽ വീണ് പൊള്ളലേറ്റ കുട്ടിയ്ക്ക് വൻ തുക നഷ്ടപരിഹാരം നൽകി മക്ഡൊണാൾഡ്സ്. 800,000
ഡോളറാണ് (ഏകദേശം ആറരക്കോടി രൂപ) നഷ്ടപരിഹാരം നൽകേണ്ടി വന്നത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അപകടണ്ടാക്കിയ രീതിയില്‍ ചൂടുള്ള ഭക്ഷണം നല്‍കിയതിന് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം കേസ് നല്‍കുകയായിരുന്നു. 2019 ലാണ് സംഭവം. ഒലിവിയ എന്ന കുട്ടിക്കാണ് പൊള്ളലേറ്റത്. അന്ന് നാല് വയസായിരുന്നു കുട്ടിയുടെ പ്രായം.

മക്‌ഡോണാള്‍ഡ്‌സിലെ ഡ്രൈവ് ത്രൂവില്‍ നിന്ന് വാങ്ങിയ ഹാപ്പി മീല്‍ ബോക്‌സില്‍ നിന്നാണ് ചൂടേറിയ ചിക്കന്‍ കുട്ടിയ കാലില്‍ വീണത്.കുട്ടിയ്ക്ക് ഉണ്ടായ ശാരീകികമായും മാനസികമായ വേദനയ്ക്ക് പകരമായി നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.

കുട്ടിയുടെ കാലിനേറ്റ പൊള്ളലടക്കമുള്ള ചിത്രം അഭിഭാഷകന്‍ കോടതിയുമായി പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതിവിധി വന്നത്. മൂന്ന് ആഴ്ചകള്‍ കൊണ്ട് ഉണങ്ങിയ മുറിവിന് ഇത്രയും തുക നഷ്ട പരിഹാരം നല്‍കാനാവില്ലെന്ന് മക്ഡൊണാൾഡ്സ് വാദിച്ചുവെങ്കിലും കോടതി അം​ഗീകരിച്ചില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *