ഗോകുലം ഗോപാലന്‍ ജന്മദിനാഘോഷം നാളെ

ഗോകുലം ഗോപാലന്‍ ജന്മദിനാഘോഷം നാളെ

കോഴിക്കോട്: ശ്രീ ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ ഗോകുലം ഗോപാലന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മെഡിക്കല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സംഘടിപ്പിക്കുന്ന സ്റ്റാഫ് ഡേ സെലിബ്രേഷന്‍ നാളെ (ഞായര്‍) ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ (നാലാഞ്ചിറ) നടക്കും. ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ഹോസ്പിറ്റല്‍, ശ്രീ ഗോകുലം നഴ്‌സിങ് കോളേജ്, ശ്രീ ഗോകുലം പാരാമെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം ജിജി ഹോസ്പിറ്റല്‍, ശ്രീ പത്മം മെഡിക്കല്‍ ഫാര്‍മ, ശ്രീ ഗോകുലം മെഡിക്കല്‍ സെന്റര്‍ ആറ്റിങ്ങല്‍, ശ്രീ ഗോകുലം റൂറല്‍ സെന്റര്‍ കല്ലറ, ശ്രീ ഗോകുലം റൂറല്‍ സെന്റര്‍ കടയ്ക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ആയ്യായിരത്തോളം ജീവനക്കാരാണ് ആഘോഷത്തില്‍ ഒത്തുചേരുന്നത്. പരിപാടി മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
അടൂര്‍ പ്രകാശ് എം.പി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഡി.കെ മുരളി എം.എല്‍.എ, ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി ഗുരുരത്‌നം ജ്ഞാനതപസ്സി, എ.ഡി.ജി.പി അജിത് കുമാര്‍, എം.ജി രാജമാണിക്യം ഐ.എ.എസ്, ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. വി.വി രാജേഷ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് വൈസ് ചെയര്‍മാന്‍ ഡോക്ടര്‍ കെ.കെ മനോജന്‍, ശ്രീ ഗോകുലം ജിജി ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഷീജ.ജി മനോജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *