തന്റെ മകളുടെ ആദ്യ ആര്‍ത്തവത്തെ സ്‌നേഹവും പിന്തുണയും നല്‍കി ആഘോഷമാക്കി പിതാവ്. ഉത്തരാഖണ്ഡ് സ്വദേശിയായ ജിതേന്ദ്ര ഭട്ടാണ് കേക്കും ബലൂണുകളും നല്‍കി മകളുടെ ആദ്യ ആര്‍ത്തവം ആഘോഷമാക്കിയത്. ആദ്യ ആര്‍ത്തവത്തെ അടയാളപ്പെടുത്തുന്നതിനായി വീട്ടില്‍ ഒരു പാര്‍ട്ടി തന്നെ അദ്ദേഹം സംഘടിപ്പിച്ചു.
ആഘോഷങ്ങള്‍ക്കപ്പുറം, ആര്‍ത്തവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനും വിവേചനത്തിനെതിരെ പോരാടുന്നതിനുമാണ് പാര്‍ട്ടി നടത്തിയതിലൂടെ ലക്ഷ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
മകളുടെ വളര്‍ച്ചയെ കുറിച്ച് മാതാപിതാക്കളെന്ന നിലയില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്, ജിതേന്ദ്ര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആര്‍ത്തവം സ്വാഭാവികവും സാധാരണവുമായ പ്രക്രിയയാണെന്ന് മനസിലാക്കത്തവര്‍ ഇന്നും നിരവധിയാണ്. ഇക്കാര്യത്തിലാണ് ഈ പിതാവ് വ്യത്യസ്തനാകുന്നത്.
മാതാപിതാക്കള്‍ രണ്ടുപേരും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് മകള്‍ക്ക് സമഗ്രമായ വിവരങ്ങള്‍ നല്‍കിയിരുന്നു. സംശയങ്ങളും തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ മകളെ ഇത് സഹായിച്ചതായി അദ്ദേഹം പറഞ്ഞു.