ഓട്ടോ ടാക്സി ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

ഓട്ടോ ടാക്സി ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

തലശ്ശേരി വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോ ടാക്സി ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരണപ്പെട്ടു. ഇന്നലെ വൈകിട്ട് തലശ്ശേരി ഗോപാലപ്പേട്ടയിലാണ് സംഭവം. ഗോപാലപ്പേട്ട സ്വദേശി സി.പി ഹൗസില്‍ നിക്സണ്‍ ജെയിംസാണ്((52) മരണപ്പെട്ടത്. തലശ്ശേരിയിലെ സ്വകാര്യ സ്‌കൂളിലെ 8 വിദ്യാര്‍ത്ഥികളുമായി പോകവെയാണ് ഗോപാലപ്പേട്ടയില്‍ വെച്ച് ഹൃദയാഘാത മുണ്ടായത്. ഹോണ്‍ മുഴക്കി സമീപത്തെ മതിലിലിടിച്ച് ഓട്ടോ നിര്‍ത്തുകയായിരുന്നു.

ശബ്ദം കേട്ട്ഓടി എത്തിയ തലശ്ശേരി നഗരസഭ കൗണ്‍സിലര്‍ ടി.സി ഖിലാബും പരിസരവാസികളും ചേര്‍ന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നിക്സണിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വിദ്യാര്‍ത്ഥികള്‍ പരിക്കുകൂടാതെ രക്ഷപ്പെട്ടു. പിതാവ് പരേതനായ ജെയിംസ്. അമ്മ ബേബി(9 ഭാര്‍ഗ്ഗവി). ഭാര്യ രേഷ്മ, മകന്‍ ഓള്‍വിന്‍ജിക് സണ്‍. സഹോദരങ്ങള്‍ വില്‍സണ്‍, ജെയിംസ്, റോജ്സ് ജെയിംസ്. സംസ്‌ക്കാരം ചാലില്‍ സെന്റ് പീറ്റേര്‍സ് സെമിത്തേരിയില്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *