എല്‍.എല്‍.എം (സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി) ഒന്നാം റാങ്ക് കരസ്ഥമാക്കി കോടിയേരി – മൂഴിക്കര സ്വദേശി ശിഫ റഹ്‌മാന്‍ നാടിന്റെ അഭിമാനമായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിന് സമീപം താമസിക്കുന്ന അബ്ദുറഹ്‌മാന്റേയും സുലൈഖയുടെയും മകളാണ് ശിഫ. തലശ്ശേരി കോടതിയിലെ അഭിഭാഷകനായ അമല്‍ ഷാജഹാനാണ് ഭര്‍ത്താവ്. ചെറുപ്പം മുതലേ പഠനത്തില്‍ മിടുക്കിയായ ശിഫയുടെ വിജയത്തില്‍ ബന്ധുക്കളും നാട്ടുകാരും വലിയ സന്തോഷത്തിലാണ്.