എ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം 24ന്

എ.പി കുഞ്ഞിക്കണ്ണന്‍ അനുസ്മരണം 24ന്

മാഹി: അന്തരിച്ച കലാഗ്രാമം സ്ഥാപകനും പ്രമുഖ കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എ.പി കുഞ്ഞിക്കണ്ണനെ 24ന് നാട് അനുസ്മരിക്കുന്നു. വൈകീട്ട് 4 മണിക്ക് കലാഗ്രാമത്തില്‍ നടക്കുന്ന ‘പൂമരച്ചോട്ടില്‍ ആദരപൂര്‍വ്വം’ എന്ന പരിപാടി സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ മുഖ്യ പ്രഭാഷണം നടത്തും. ന്യൂമാഹി, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ സെയ്ത്തൂന്‍, സി.കെ രമ്യ, പി.കെ പാറക്കടവ്, ശാലിനി എം. ദേവന്‍, നാരായണന്‍ കാവുമ്പായി, എം.ഹരീന്ദ്രന്‍, ചാലക്കര പുരുഷു സംസാരിക്കും.
മലയാള കലാഗ്രാമം, ന്യൂ മാഹി, ചൊക്ലി ഗ്രാമപഞ്ചായത്തുകള്‍ വിവിധ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവ സംയുക്തമായാണ് അനുസ്മരണ ചടങ്ങ് ഒരുക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *