ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷന്‍ സിംഗിന് ജാമ്യം അനുവദിച്ചു

ലൈംഗികാതിക്രമ കേസ്: ബ്രിജ് ഭൂഷന്‍ സിംഗിന് ജാമ്യം അനുവദിച്ചു

ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിന് ജാമ്യം. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ബി.ജെ.പി എം.പിക്ക് സ്ഥിര ജാമ്യം അനുവദിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ബ്രിജ് ഭൂഷനും മുന്‍ അസി. സെക്രട്ടറി വിനോദ് തോമസിനും ഇന്ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ 1500ഓളം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചത്. വനിതാ ഗുസ്തി താരങ്ങളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിച്ചു, ലൈംഗികാവശ്യങ്ങള്‍ ഉന്നയിച്ചു തുടങ്ങിയവയാണ് ബ്രിജ് ഭൂഷനെതിരായ ആരോപണങ്ങള്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *