ന്യൂഡല്‍ഹി: ‘ മോദി’ പരാമര്‍ശ അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. കുറ്റക്കാരനെന്ന കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല. ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, പി.കെ മിശ്ര എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്. ഗുജറാത്ത് സര്‍ക്കാരിനും പരാതിക്കാരനും സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് ആഗസ്റ്റ് നാലിലേക്ക് മാറ്റി.
കേസിലെ പരാതിക്കാരനായ തന്റെ ഭാഗം കേള്‍ക്കാതെ രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് കാട്ടി പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ ഇതിനകം തന്നെ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍, എം.പി സ്ഥാനത്ത് നിന്ന് അയോഗ്യക്കാനാക്കപ്പെട്ടിരുന്നു. സൂറത്ത് കോടതി വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലായിരുന്നു രാഹുല്‍ ഗാന്ധി സുപ്രീംകോടതിയെ സമീപിച്ചത്.
2019 ല്‍ കര്‍ണാടകയിലെ കോലാറില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വന്നതെന്തുകൊണ്ടാണെന്ന’ രാഹുലിന്റെ പരാമര്‍ശമാണ് കേസിനാസ്പദമായ സംഭവം.