മമ്മൂട്ടിക്കും ചാക്കോച്ചനും വിൻസിക്കും അഭിനന്ദനം അറിയിച്ച് മോഹ​ൻലാൽ

മമ്മൂട്ടിക്കും ചാക്കോച്ചനും വിൻസിക്കും അഭിനന്ദനം അറിയിച്ച് മോഹ​ൻലാൽ

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവിജയികളെ അനുമോദിച്ച് നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച നടനുള്ള പുരസ്കാരം നേടിയ മമ്മൂട്ടിക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും മോ​ഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദനം അറിയിക്കുന്നു.

‘കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിജയികൾക്ക് അഭിനന്ദനങ്ങൾ. മമ്മൂട്ടി, എന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്കും മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ, വിൻസി അലോഷ്യസ് എന്നിവർക്കും പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും.’ മോഹൻലാൽ ഫെയ്സ്ബുക്കിൽ എഴുതി. ഈ പോസ്റ്റിന് നന്ദിയറിയിച്ച് മമ്മുട്ടി കമന്റ് ചെയ്തിട്ടുണ്ട്.

നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയാണ് മികച്ച നടനുള്ള പുരസ്കാരം നേടിയത്. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറി പാനലിലെ മറ്റ് അംഗങ്ങൾ.

Share

Leave a Reply

Your email address will not be published. Required fields are marked *