മനീഷ് മല്‍ഹോത്ര സാരിയില്‍ അതി സുന്ദരിയായി ആലിയ ഭട്ട്

മനീഷ് മല്‍ഹോത്ര സാരിയില്‍ അതി സുന്ദരിയായി ആലിയ ഭട്ട്

ആലിയ ഭട്ടിന്റെ സാരി ലുക്കുകള്‍ എപ്പോഴും അതിമനോഹരമാണ്. സിനിമാ പ്രമോഷനായി താരം ഈയടുത്ത് ധരിച്ച സാരിയാണ് ഫാഷന്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രശ്‌സത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പിങ്കും നിയോണും ചേര്‍ന്ന നിറത്തിലുള്ള സാരിയാണ് ആലിയ ധരിച്ചിരിക്കുന്നത്, ഒപ്പം സ്ലീവ്‌ലെസ് ബ്ലൗസും. മിനിമല്‍ മേക്കപ്പിനൊപ്പം പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും കറുത്ത ബിന്ദിയും ആലിയ ധരിച്ചിരിക്കുന്നു.

മുടി സൈഡ് പാര്‍ട്ടീഷനില്‍ ചെറിയ ചുരുളുകളായി കേള്‍ ചെയ്ത് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നു. സില്‍വര്‍ നിറത്തിലുള്ള നീളന്‍ ജുമുക്കകളും സാരിയുടെ ഭംഗി എടുത്ത് കാണിക്കുന്നു. ആലിയ ഭട്ടിന്റെ സാരി ലുക്കുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്ന് ഒരു ആരാധകന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആലിയയിടെ ലുക്ക് സ്‌റ്റൈല്‍ ചെയ്തത് അമി പട്ടേലാണ്. രണ്‍വീര്‍ സിംഗ് നായകനാകുന്ന റോക്കി ഔര്‍ റാണിക്കി പ്രേം കഹാനിയാണ് ആലിയയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

Share

Leave a Reply

Your email address will not be published. Required fields are marked *