ഭക്ഷണ ശേഷമുള്ള സ്ഥിരം അസ്വസ്ഥതയും ദഹനക്കേടും; കരള്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയാം

ഭക്ഷണ ശേഷമുള്ള സ്ഥിരം അസ്വസ്ഥതയും ദഹനക്കേടും; കരള്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയാം

ആമാശയത്തിന്റെ മുകളില്‍ വലതുഭാഗത്തുള്ള ഫുട്‌ബോള്‍ വലിപ്പമുള്ള ഒരു അവയവമാണ് കരള്‍. കരള്‍ കാന്‍സര്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആഘാതം മറ്റ് ഏത് അവയവത്തേയും പോലെ മാരകമാണ്. കരളിലെ കോശങ്ങളില്‍ നിന്നാണ് കരള്‍ കാന്‍സര്‍ ആരംഭിക്കുന്നത്. മറ്റേതൊരു രോഗത്തെയും പോലെ, കാന്‍സര്‍ ഉണ്ടെന്ന് എത്രയും വേഗം തിരിച്ചറിയുന്നുവോ അത്രയും നേരത്തെ ചികിത്സ തേടുന്നത് അപകട സാധ്യത കുറയ്ക്കും. എന്നിരുന്നാലും, പല ഘട്ടങ്ങളിലും ലക്ഷണങ്ങള്‍ കാണിക്കാത്തതിനാല്‍ രോഗം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. കരള്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍ അറിയാം.

ഭക്ഷണം കഴിച്ചതിനുശേഷം സ്ഥിരമായി ഉണ്ടാകുന്ന അസ്വസ്ഥതകളും ദഹനക്കേടും രോഗത്തിന്റെ എറ്റവും സാധരണയായുള്ള ലക്ഷണമാണ്. പല ലക്ഷണങ്ങളും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലവും ഉണ്ടായേക്കാം എന്നത് ക്യാന്‍സറിനെ തിരിച്ചറിയാന്‍ വൈകും എന്നത് ഇതിനെ അപകടകരമാക്കുന്നത്. എന്നിരുന്നാലും, ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണേണ്ടതാണ്. പെട്ടന്ന് ശരീരഭാരം കുറയുന്നു, നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടല്‍, വിശപ്പില്ലായ്മ, വലതുവശത്ത് വാരിയെല്ലുകള്‍ക്ക് താഴെ വീര്‍ത്ത പോലെ അനുഭവപ്പെടുന്നത്, അടിവയറ്റിലെ വേദന, ഉയര്‍ന്ന കൊളസ്‌ട്രോള്‍ മാറാത്ത മഞ്ഞപ്പിത്തം എന്നിവ പൊതുവേ കാണുന്ന ലക്ഷണങ്ങളാണ്.

നിങ്ങളുടെ ശരീരത്തില്‍ കരള്‍ കാന്‍സര്‍ വികസിച്ചാല്‍, അത് രക്തത്തിലെ കാല്‍സ്യം ഉയര്‍ന്ന നിലയിലേക്ക് (ഹൈപ്പര്‍കാല്‍സെമിയ) നയിച്ചേക്കാം. ഇത് തുടര്‍ച്ചയായ ഓക്കാനം, മലബന്ധം, ബലഹീനത അല്ലെങ്കില്‍ പേശി പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. കരള്‍ അര്‍ബുദം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും (ഹൈപ്പോഗ്ലൈസീമിയ) കാരണമാകാം, ഇത് ക്ഷീണമോ ബോധക്ഷയമോ ഉണ്ടാക്കാം. പുരുഷന്മാരില്‍ സ്തനവളര്‍ച്ച (ഗൈനക്കോമാസ്റ്റിയ), വൃഷണങ്ങള്‍ ചുരുങ്ങുന്നതും കരള്‍ കാന്‍സര്‍ മൂലമാകാം.

ശ്രദ്ധിക്കുക: ആരോ​ഗ്യ വിദ​ഗ്ദനെ സന്ദർശിച്ചതിന് ശേഷം മാത്രം രോ​ഗം കണ്ടെത്തി ചികിത്സ തേടുക

Share

Leave a Reply

Your email address will not be published. Required fields are marked *