പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പിനൊരുങ്ങാൻ സിപിഐഎം. ആരാകും സ്ഥാനാർഥി

പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പിനൊരുങ്ങാൻ സിപിഐഎം. ആരാകും സ്ഥാനാർഥി

കോട്ടയം: പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ് സിപിഎഐഎം കേന്ദ്ര കമ്മിറ്റി. അടുത്തമാസം 5,6,7, തീയ്യതികളിൽ ഡൽഹിയിൽ ചേരുന്ന പിബി, കേന്ദ്രകമ്മറ്റി യോ​ഗങ്ങൾക്ക് ശേഷം ഒരുക്കങ്ങളിലേക്ക് കടക്കാനാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനമെന്ന് റിപ്പോർട്ടർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ മരണത്തിന്റെ പശ്ചാത്തലത്തിലുള്ള സഹതാപ തരംഗം മറികടക്കുകയാണ് സിപിഐഎം നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ട് തവണ ഉമ്മന്‍ചാണ്ടിയെ നേരിട്ട യുവ നേതാവ് ജെയ്ക്ക് സി തോമസിന്റെ പേര് വീണ്ടും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ ശക്തനായ ഇടത് നേതാക്കളാരെങ്കിലും വരാനും സാധ്യതയുണ്ട്.

പുതുപ്പള്ളിയില്‍ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കഴിഞ്ഞ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നേതാവാണ് ഉമ്മന്‍ ചാണ്ടി. സഹതാപ തരം​ഗം പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെ തന്നെ സ്ഥാനാർഥിയാക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്. മകള്‍ അച്ചു ഉമ്മനെ മത്സരിപ്പിക്കണമെന്ന പക്ഷക്കാരുമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *