കോഴിക്കോടന്‍സ് റിയാദ് ഇഖ്‌റ ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീന്‍ നല്‍കി

കോഴിക്കോടന്‍സ് റിയാദ് ഇഖ്‌റ ഹോസ്പിറ്റലിന് ഡയാലിസിസ് മെഷീന്‍ നല്‍കി

റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടന്‍സ് ഇഖ്റ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് സെന്ററിലേക്ക് ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് നടന്ന ചടങ്ങില്‍ കോഴിക്കോടന്‍സ് റിയാദ് മുന്‍ ചീഫ് ഓര്‍ഗനൈസര്‍ മൊഹിയുദ്ധീന്‍ സഹീര്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ ഡോ. പി.സി അന്‍വറിന് ഡയാലിസിസ് മെഷീന്റെ തുക കൈമാറി.

റിയാദില്‍ സംഘടിപ്പിച്ച മുഹബ്ബത്ത് നൈറ്റിന്റെ ഭാഗമായി പാവപ്പെട്ടവരായ കിഡ്നി രോഗികളെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഡയാലിസിസ് സെന്ററുകള്‍ക്കാണ് മെഷീന്‍ നല്‍കുന്നത്. പ്രവാസികളടക്കം നിരവധി പേരാണ് വൃക്ക രോഗത്താല്‍ പ്രയാസപ്പെടുന്നത്. എന്നാല്‍, തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നതിന് വലിയ തുക ആവശ്യമായതിനാല്‍ പലരും മതിയായ ചികിത്സ തേടാറില്ല. ഇത്തരം രോഗികള്‍ക്ക് ഒരു സഹായമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തത്. റിയാദിലാരംഭിച്ച കോഴിക്കോടന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയിലാണ് സംഘടനാ ഭാരവാഹികള്‍. ഇതിന്റെ ഭാഗമായി 24ന് കോഴിക്കോട് വച്ച് സംഗമം ഒരുക്കിയിട്ടുണ്ട്.

ചടങ്ങില്‍ സംസ്ഥാന മദ്‌റസ വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ അബ്ദുല്‍ഗഫൂര്‍ മുഖ്യാതിഥിയായിരുന്നു. അഷ്റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍, വി.കെ.കെ അബ്ബാസ്, മൈമൂന ടീച്ചര്‍, ഷാഹിന്‍ കുറ്റിച്ചിറ, നവാസ് കെ.പി എന്നിവരും സന്നിഹിതരായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *