കോഴിക്കോട്: കോഴിക്കോടന്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച അനക്ക് എന്തിന്റെ കേടാ സിനിമ ആഗസ്റ്റ് നാലിന് റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ ഷമീര്‍ ഭാരതന്നൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ബര്‍ (ഒസാന്‍) വിഭാഗം നേരിടുന്ന വിവേചനങ്ങളാണ് സിനിമയുടെ പ്രമേയം. അഖില്‍ പ്രഭാകറാണ് നായകവേഷം കൈകാര്യം ചെയ്യുന്നത്. സ്‌നേഹ അജിത്ത്, വീണ നായര്‍, സായ്കുമാര്‍, ബിന്ദു പണിക്കര്‍, ശിവജി ഗുരുവായൂര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, റിയാസ് നെടുമങ്ങാട്, സന്തോഷ് കുറുപ്പ്, അച്ചു സുഗന്ധ, കുളപ്പുള്ളി ലീല, മനീഷ, നസീര്‍ സംക്രാന്തി, കലാഭവന്‍ നിയാസ്, അനീഷ് ധര്‍മ്മ എന്നിവരും അഭിനേതാക്കളാണ്. സിനിമയിലെ മാനാഞ്ചിറ മൈതാനത്ത് എന്ന ഗാനം കഴിഞ്ഞ പുറത്തിറങ്ങിയിരുന്നെന്നും വലിയ വരവേല്‍പ്പാണ് ലഭിച്ചതെന്നും ഷമീര്‍ ഭരതന്നൂര്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ കോഴിക്കോട് ജില്ലയിലെ മാനാഞ്ചിറ മൈതാനം, ബീച്ച്, മുക്കം, ചേന്നമംഗല്ലൂര്‍, കൊടിയത്തൂര്‍, ചാത്തമംഗലം പഞ്ചായത്തിലെ നായര്‍കുഴി, കൂളിമാട്, പാഴൂര്‍, മുക്കം എന്നീ സ്ഥലങ്ങളിലാണ് ചിത്രീകരണം നടന്നത്.
ഫ്രാന്‍സിസ് കൈതാരത്താണ് നിര്‍മാതാവ്, ഛായാഗ്രഹണം ഗൗതം ലെനിന്‍ രാജേന്ദ്രന്‍, പശ്ചാത്തല സംഗീതം ദീപാങ്കുരന്‍ കൈതപ്രം, സംഗീതം പണ്ഡിറ്റ് രമേശ് നാരായന്‍, നഫ്‌ല സാജിദ്, യാസിര്‍ അഷ്‌റഫ്, ഗാനരചന വിനോദ് വൈശാഖി, എ.കെ നിസാം, ഷമീര്‍ ഭരതന്നൂര്‍. ആലാപനം: വിനീത് ശ്രീനിവാസന്‍, സിയ ഉള്‍ഹഖ്, കൈലാഷ്, യാസിര്‍ അഷ്‌റഫ്. ശബ്ദലേഖനം – ജൂബി ലിപ്പ്. പ്രൊഡക്ഷന്‍- ബി.എം.സി ഫിലിം ബാനര്‍.
വാര്‍ത്താ സമ്മേളനത്തില്‍ ഷമീര്‍ ഭരതന്നൂര്‍, അഖില്‍ പ്രഭാകര്‍, സ്‌നേഹ അജിത്ത്, ബന്ന ചേന്ദമംഗല്ലൂര്‍, അനീഷ് ധര്‍മ്മ, നെസറുള്ള, മാത്തുക്കുട്ടി പറവട്ടില്‍ (ലൈന്‍ പ്രൊഡ്യൂസര്‍), എം. കുഞ്ഞാപ്പ എന്നിവര്‍ പങ്കെടുത്തു.