സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം നടന്നു

സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം നടന്നു

മാഹി പബ്ലിക് സര്‍വെന്‍സ് കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം നടന്നു. മാഹി കേപ്പിറ്റോള്‍ വെഡ്ഡിങ്ങ് സെന്ററില്‍ നടന്ന ചടങ്ങ് മാഹി മുന്‍ എം.എല്‍.എ ഡോ: വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സുവര്‍ണ്ണ ജൂബിലി ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് പ്രഭാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ റിട്ടയേര്‍ഡ് ജോയന്റ് രജിസ്ട്രാറും കേരള ദിനേശ് ബീഡി തൊഴിലാളികളുടെ സഹകരണസംഘം ചെയര്‍മാനുമായ എം.കെ ദിനേഷ് ബാബു മുഖ്യഭാഷണം നടത്തി. മാഹി സഹകരണവകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. കുമാരസ്വാമി, സൊസൈറ്റിയുടെ മുന്‍കാല പ്രസിഡണ്ടുമാരായ കെ. രമേശന്‍ , ടി.കെ ഗംഗാധരന്‍ എന്നിവര്‍ ആശംസാഭാഷണം നടത്തി. സൊസൈറ്റിയുടെ മുന്‍കാല ഡയരക്ടര്‍മാരെ ചടങ്ങില്‍ ആദരിച്ചു. ഗവ: ജീവനക്കാര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടത്തി. സൊസൈറ്റി പ്രസിഡണ്ട് എം.സി ജീവാനന്ദന്‍ സ്വാഗതവും ആഘോഷക്കമ്മിറ്റി കണ്‍വീനര്‍ ശ്രീകുമാര്‍ ഭാനു നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *