മാഹി: ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രമേഹരോഗ നിവാരണ ക്ലിനിക്ക് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. സൈബൂനീസ ബീഗം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. പുഷ്പ ദിനരാജ്, നെഞ്ച് രോഗവിദഗ്ദന്‍ ഡോ. ആദില്‍ വാഫി, ശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ. മുഹമദ് ഷാമിര്‍ ,പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് ഓഫീസര്‍ ബി. ശോഭന എന്നിവര്‍ സംസാരിച്ചു. എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ പതിനൊന്നര മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തന സമയം.