കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ഉരുള്‍പൊട്ടി അഞ്ച് പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. 20ലധികം വീടുകള്‍ മണ്ണിനടിയിലാണ്. നൂറിലധികം പേരെ കാണാതായിട്ടുണ്ട്. അഞ്ച് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. പ്രദേശത്ത് ദുരന്തനിവാരണ സേനകളുടെ അടക്കം രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
ഇന്നലെ രാത്രി പത്തരയ്ക്കും 11 മണിക്കുമിടയിലാണ് സംഭവം. രക്ഷപ്പെടുത്തിയ 20 പേരെ നവി മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൗക്ക് ഗ്രാമത്തില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെ മോര്‍ബെ ഡാമിന് മുകളിലുള്ള മലയോര മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. അറുപത് ആദിവാസി കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഇതില്‍ ഭൂരിഭാഗം വീടുകളും മണ്ണിനടിയിലായി. തുടര്‍ച്ചയായി പെയ്യുന്ന മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.