‘മണിപ്പൂരില്‍ കേന്ദ്രം പ്രതികരിക്കണം’; പാര്‍ലമെന്റില്‍ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം; ഇന്നത്തേക്ക് പിരിഞ്ഞു

‘മണിപ്പൂരില്‍ കേന്ദ്രം പ്രതികരിക്കണം’; പാര്‍ലമെന്റില്‍ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം; ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രി സഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും സഭാ നടപടികള്‍ നിര്‍ത്തിവച്ച് മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മണിപ്പൂരിനെ കുറിച്ച് ഇരുസഭകളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു. പ്രതിഷേധം കനത്തതോടെ ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു.

”മണിപ്പൂരിനെക്കുറിച്ച് ഇരുസഭകളിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മണിപ്പൂര്‍ ഒരു സെന്‍സിറ്റീവ് വിഷയമാണ്. ചര്‍ച്ചയ്ക്ക് ആഭ്യന്തരമന്ത്രി വിശദമായി മറുപടി നല്‍കും. ചര്‍ച്ചയുടെ തീയതി സ്പീക്കര്‍ തീരുമാനിക്കട്ടെ”- പ്രള്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ തുടര്‍ച്ചയായി മുദ്രാവാക്യം വിളിച്ചതോടെ സഭാനടപടികള്‍ നയിച്ച കിരിത് സോളങ്കി ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖറിനും സഭ ദിവസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാക്കള്‍ മണിപ്പൂര്‍, മണിപ്പൂര്‍ കത്തുന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണെത്തിയത്. മണിപ്പൂര്‍ കത്തുകയാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് രാവിലെ മുതല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ലെന്നും ഖാര്‍ഗെ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *